Saturday, September 25, 2010

മലകളുണ്‍ടെന്റെ ഗ്രാമപാര്‍ശ്വത്തില്‍

എനിക്ക് മഴ തരാന്‍
മഴപ്പൂള്ളിന്ന് കൂടൊരുക്കാന്‍
പുഴക്ക് നീര്‍ ചുരത്താന്‍
പഴം പാട്ടിന്നു വരി നിരത്താന്‍
നിനക്ക് കനകം കിനിയാന്‍
കറുമ്പന്ന് പശിയാറ്റാന്‍
കറുമ്പിക്ക് പൂ പറിക്കാന്‍
സൂര്യന് ദിനം താണ്‍ടാന്‍
കാറ്റിന്ന് നാദം മുഴക്കാന്‍
വേടന്ന് ഇരയേകാന്‍
കരിവീരന്ന് കരുത്തളക്കാന്‍
തരുനിരകള്‍ക്ക് വേരിറ്ക്കാന്‍
തപസ്വിക്ക് കരുത്തേകാന്‍
മദുസ്സൂദനക്കവിതയാകാന്‍
മനുഷ്യപുത്രന്ന് കുരിശ് നാട്ടാന്‍
ഇസ്സിക്കിനു യാഗ പീഠം തീര്‍ക്കാന്‍
യദു കുമാരന്ന് കുടയായ് ചൂടാന്‍
ആത്മാവിന്ന് കൂടണയാന്‍
കന്‍മദമേകാന്‍
മരുന്നേകാന്‍
കുളിരേകാന്

ഇനിയും....!!

മലമേല്‍ മനുഷ്യന്‍ മലമേല്‍ കയറി
അതിനെകീഴടക്കി
അതിന്മേല്‍ കുരിശ് നാട്ടു
മറ്റൊന്നില്‍ ത്രിശ്ശൂലമിറക്കി
ഇനിയൊന്നില്‍ ദര്‍ഗ്ഗ തീര്‍ത്തു

അതിര്‍ വരച്ചു
പേരുചാര്‍ത്തി

ക്രിസ്ത്യന്‍ മല..!
ഹിന്ദു മല..!
ഇസ്ലാം മല..!

എന്നിട്ടോ..?

ആന്‍ടിലൊരിക്കല്‍ മലകയറി
അടുത്ത മലമേല്‍ കണ്ണ് പാകി
അന്യന്റെ മലമേലിരിക്കുന്ന ദൈവം
അമ്പേ പോഴത്തമെന്നാര്‍ത്ത് കൂവി

മലകരഞ്ഞു
മനമുടഞ്ഞു
മല കറുത്തു
പുക പുകഞ്ഞു
പൊടി വമിച്ചു
തീ പറന്നു
ലാവയൊഴുകി
കരനിറഞ്ഞു

ദൈവം ചിരിച്ചു.

ശവം ചികഞ്ഞ കഴുകിന്നു മാത്രം
ക്രിസ്ത്യന്‍ ശവവും
ഹിന്ദു ശവവും
മുസല്‍മാന്‍ ശവവും
മനസ്സിലായില്ല.....


വിജയിപ്പൂതാക

അവധൂതന്

ഒരു കവിയുടെ ചിന്തകള്‍ക്ക് തീ പിടിക്കുന്നത് എങ്ങനെ...?

"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.

വ്രറ്ത്ത സമാസങ്ങളിഴചേര്‍ത്തടുക്കി
ദ്വിതിയാക്ഷര പ്രാസമഴകായിണക്കി
സത്യാസത്യങ്ങള്‍ പാറ്റിപ്പെറുക്കി
മിധ്യാ തത്വങ്ങള്‍ പാടേ അടര്‍ത്തി

കവിത...നല്ല കവിത...എന്‍റ്റെ കവിത

"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.

വെളുത്ത കടലാസ്സിലഴകൊത്ത വരികള്‍
കറുത്ത നിറത്തില്‍ മുഴുപ്പൊത്തയക്ഷരം
മടക്കത്തപാലിന്നു സ്റ്റാമ്പും പതിച്ച്
വിലാസം കുറിച്ച കവര്‍ ചേര്‍ത്തയക്കണം

കവിത....പത്രാധിപര്‍ക്ക്

"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.

പത്ത് കാശൊക്കവെ വില്പ്പനക്കെത്തൂം
പത്രാസ്സു പേറും പത്രികത്താളില്‍
അച്ചടിച്ചൊത്തൊരു ചിത്രസ്സമേതം
അടിവരയിട്ടൊരെന്‍ കവി നാമമോടെ

എത്തണം..കവിത.. വായനക്കാരനില്‍.

"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.

അനുഭൂതി നിറയുന്ന കവിത
മനമെരിതിന്നു പെറ്റോരു കവിത
അഭിനന്ദനം കൊയ്യുന്ന കവിത
അവാര്‍ഡൊന്നു നേടുന്ന കവിത

"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.

കവറില്ല, സ്റ്റാമ്പും; വിലാസമെന്നൊന്നില്ല
മഷിയില്ല, കീര്ക്കടലാസ്സില്ല കൈയ്യില്‍
അസ്തിത്വമെങ്ങോ കളഞ്ഞുപോയ്, ശിഷ്ഠ
മസ്തിഷ്കമെപ്പൊഴേ നിശ്ചലം ശൂന്യം

"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.

പക്ഷെ.....

ഭാഷയില്ലല്ലോ.!! അക്ഷരവും..!

അവധൂതന് പറയാനുള്ളത്

അവധൂതന്‍ സഞാരിയാണ്. അവസാനിക്കാത്ത സഞാരം. പ്രപഞോല്‍പത്തി മുതല് തുടങ്ങിയതാണ് ഈ യാത്ര. ആദ്യാണു മുതല്‍ ഞാനുണ്ട്. ഒരു പക്ഷെ ഈശ്വരനോടു കൂടി തന്നെ ആവാം അവധൂതന്‍റെയും ഉല്‍പത്തി.

(ഈശ്വരന്‍ തന്നെ ആണ് അവധൂതന്‍ എന്നു പ്റഞ്ഞാലും എതിര്‍ക്കാന്‍ ആവില്ല. (ഈശ്വരാംശം ആണു ഞാനും നിങ്ങളും എന്നു പറയുന്നതിന്‍റെ താല്‍പര്യം ഇതു തന്നെ ആല്ലെ)

സമയവും ഇടവും (Space-time continuum) ചേര്‍ന്നു ഒരുക്കിയ ആദിയും അനന്‍തവുമായ സൂക്ഷ്മ പ്രപഞ്ജ വ്യാപുതിയില്‍ കേവലം ഒരു അദിമ സൂക്ഷ്മാണു അയി തുടങ്ങിയ ഈ യാത്ര ഇതാ ഇവിടെ ഈ കാല്‍ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു..