"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.
വ്രറ്ത്ത സമാസങ്ങളിഴചേര്‍ത്തടുക്കി
ദ്വിതിയാക്ഷര പ്രാസമഴകായിണക്കി
സത്യാസത്യങ്ങള്‍ പാറ്റിപ്പെറുക്കി
മിധ്യാ തത്വങ്ങള്‍ പാടേ അടര്‍ത്തി
കവിത...നല്ല കവിത...എന്‍റ്റെ കവിത
"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.
വെളുത്ത കടലാസ്സിലഴകൊത്ത വരികള്‍
കറുത്ത നിറത്തില്‍ മുഴുപ്പൊത്തയക്ഷരം
മടക്കത്തപാലിന്നു സ്റ്റാമ്പും പതിച്ച്
വിലാസം കുറിച്ച കവര്‍ ചേര്‍ത്തയക്കണം
കവിത....പത്രാധിപര്‍ക്ക്
"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.
പത്ത് കാശൊക്കവെ വില്പ്പനക്കെത്തൂം
പത്രാസ്സു പേറും പത്രികത്താളില്‍
അച്ചടിച്ചൊത്തൊരു ചിത്രസ്സമേതം
അടിവരയിട്ടൊരെന്‍ കവി നാമമോടെ
എത്തണം..കവിത.. വായനക്കാരനില്‍.
"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.
അനുഭൂതി നിറയുന്ന കവിത
മനമെരിതിന്നു പെറ്റോരു കവിത
അഭിനന്ദനം കൊയ്യുന്ന കവിത
അവാര്‍ഡൊന്നു നേടുന്ന കവിത
"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.
കവറില്ല, സ്റ്റാമ്പും; വിലാസമെന്നൊന്നില്ല
മഷിയില്ല, കീര്ക്കടലാസ്സില്ല കൈയ്യില്‍
അസ്തിത്വമെങ്ങോ കളഞ്ഞുപോയ്, ശിഷ്ഠ
മസ്തിഷ്കമെപ്പൊഴേ നിശ്ചലം ശൂന്യം
"കവിതയാണെഴുതേണ്ടത്"..മനസ്സ് പറയുന്നു.
പക്ഷെ.....
ഭാഷയില്ലല്ലോ.!! അക്ഷരവും..!