
ഒരു വെള്ള കടലാസില്..
സ്നേഹം ചാലിച്ച് നല്‍കിയപ്പോള്‍..
പ്രേമലെഖനമെന്നു പറഞ്ഞു അവള്‍..ചുരുട്ടി എറിഞ്ഞു ..
എന്നിട്ട് എന്റേ കൈവള്ളയില്‍ ഒരു നമ്പര്‍ കുറിച്ച് തന്നു ....
ഒരു മെസ്സേജ് ..അയക്കാന്‍....
ഞാനൊരു ഒരു മൊബൈല്‍ വാങ്ങാനുള്ള ..
പൈസക്കായ് പരക്കം പായുകയാണ്..
ഫീസ് കൊടുക്കാനുള്ള..പൈസ കൊടുത്തു ..
ഞാനൊരു മൊബൈല്‍ വാങ്ങി
ആദ്യം അവള്‍ ക്യു വിലാണന്നു പറഞ്ഞു കൊണ്ടിരിന്നു..
ഇപ്പൊള്‍ അവള്‍ പരിധിക്ക് പുറത്താണ്..
ഞാന്‍ ക്ലാസിനു പുറത്തും ..
Dr. Siju Ayusmithra